ബാര്‍ബര്‍-ബ്യൂട്ടീഷന്‍ അസോ. ജില്ല സമ്മേളനം നാളെ

നെടുങ്കണ്ടം: കേരള സ്‌റ്റേറ്റ്​ ബാര്‍ബര്‍-ബ്യൂട്ടീഷന്‍ അസോ. ജില്ല സമ്മേളനം വ്യാഴാഴ്ച നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് പ്രകടനം,10.30ന് പതാക ഉയര്‍ത്തല്‍. സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ ഇ.എസ്. ഷാജി ഉദ്ഘാടം ചെയ്യും. ജില്ല പ്രസിഡന്‍റ്​ പി.വി. തമ്പി അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ ഷിബു ചെരികുന്നേല്‍, വിനോദ് കമ്പാനിയന്‍, എന്‍. സുരേഷ്, കെ.പി. മനോജ്, സുനില്‍ കെ.കുഴിവേലില്‍, കിഷോര്‍ കുമാര്‍, ശിവദാസ്, രാഷേജ്, മനേഷ് എന്നിവര്‍ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.