അയ്യപ്പൻകോവിൽ ഉപതെരഞ്ഞെടുപ്പിന്​ പത്രിക സമർപ്പണം തുടങ്ങി

കട്ടപ്പന: അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിന്​ പത്രിക സമർപ്പണം തുടങ്ങി. ആദ്യദിനം യു.ഡി.എഫ് സ്ഥാനാർഥി സുനിത ബിജു നാമനിർദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർഥിക്കൊപ്പം യു.ഡി.എഫ്​ പ്രവർത്തകർ മേരികുളം ടൗണിൽനിന്ന്​പ്രകടനത്തോടെയാണ് പത്രിക നൽകാൻ എത്തിയത്. കർഷകകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജോർജ് ജോസഫ് പടവൻ, ജോസഫ് കുര്യൻ, രാജേന്ദ്രൻ മാരിയിൽ, വിജയമ്മ ജോസഫ്, ജേക്കബ്​ പടലുങ്കൽ, കെ.ജെ. കുട്ടിയച്ചൻ, ഷാജി പി.ജോസഫ് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. ഫോട്ടോ: അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിന്​ നാമനിർദേശ പത്രിക യു.ഡി.എഫ് സ്ഥാനാർഥി സുനിത ബിജു വരണാധികാരി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.