അടിമാലി: മുല്ലക്കാനം കോച്ചേരി വളവിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30ന് രാജാക്കാട് ഭാഗത്തുനിന്നും മുല്ലക്കാനം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും ജോസ്ഗിരി ഭാഗത്തുനിന്ന് വരുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ ജോസ്ഗിരി വേരനാൽ എബിൻ ജോയി (26), ബിബിൻ ജോയി (19), ബൈക്ക് യാത്രികൻ ശാന്തമ്പാറ കുഴിവേലിക്കുന്നേൽ ഗോകുൽ ബിജു (19) എന്നിവർക്കാണ് പരിക്കേറ്റത്. തലക്കും കൈകാലുകൾക്കും പരിക്കേറ്റ സഹോദരന്മാരായ ബിബിനെയും എബിനെയും വിദഗ്ധ ചികിത്സക്ക് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോകുലിനെ അടിമാലി മോണിങ്സ്റ്റാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. idl adi 5 accident ചിത്രം: മുല്ലക്കാനത്ത് അപകടത്തിൽപെട്ട ബൈക്കും സ്കൂട്ടറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.