നിർത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

കട്ടപ്പന: അണക്കര ടൗണിന് സമീപം . ചക്കുപള്ളം പഞ്ചായത്ത്‌ ഓഫിസ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് കത്തിനശിച്ചത്. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ കുന്നേൽ സാബുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ചക്കുപള്ളം പഞ്ചായത്തിലെ മാലിന്യം ശേഖരിക്കുന്ന വാഹനത്തിലെ ഡ്രൈവറാണ് സാബു. പഞ്ചായത്ത് ഓഫിസിന്​ മുന്നിൽ ഓട്ടോ പാർക്ക് ചെയ്തശേഷം മാലിന്യം ശേഖരിക്കുന്നതിനായി പോയ സമയത്താണ് സംഭവം നടന്നത്. പരിസരത്ത് ഉണ്ടായിരുന്ന ആളുകളാണ് ആദ്യംകണ്ടത്. വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും സീറ്റുകളും ഓട്ടോറിക്ഷയുടെ മുകൾഭാഗവും പൂർണമായും കത്തിനശിച്ചു. സാബുവിന്‍റെ പരാതിപ്രകാരം കേസെടുത്ത വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് ചോദ്യംചെയ്തുവരുന്നു. ഫോട്ടോ. ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.