ആദിവാസി കോളനികളുടെ നിലവാരം ഉയർത്തണം -സംഘടനകൾ

തൊടുപുഴ: ജില്ലയിലെ ആദിവാസി കോളനികളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തണമെന്ന് കേരള ദലിത് പാന്തേഴ്സ്, കേരള ആദിവാസി ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദിവാസി ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ ജില്ലയിലെ ദലിത്-ആദിവാസി സംഘടനകളെ ഒന്നിപ്പിച്ച്​​ പ്രക്ഷോഭം നടത്തും. റവന്യൂ വകുപ്പ് പട്ടയം നൽകിയ ഭൂമി ഒരേക്കറിന് 15 ലക്ഷം രൂപ നൽകി ആന പാർക്ക് നിർമിക്കാനെന്ന പേരിൽ വനംവകുപ്പ് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ആദിവാസികളിൽനിന്ന് എഴുതിവാങ്ങുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേരള ദലിത് പാന്തേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുധീർകുമാർ, കേരള ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.എൻ. മോസസ്, ജില്ല പ്രസിഡന്‍റ്​ മിനി തങ്കച്ചൻ, വൈസ് പ്രസിഡന്‍റ്​ കെ.കെ. രാമകൃഷ്ണൻ, ജില്ല സെക്രട്ടറി സി.കെ. ബേബി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.