കട്ടപ്പന: ഗുണപരമായി മികവ് കാട്ടുന്ന സ്വാശ്രയ കോളജുകളിൽ ഗവേഷണ വകുപ്പുകൾ അനുവദിക്കുന്നത് സർവകലാശാലയുടെ പരിഗണനയിലാണെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളജിന് നാക് അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠ്യപാഠ്യേതര മേഖലകളിൽ മികവുതെളിയിച്ച ജെ.പി.എം കോളജ് ഗവേഷണ രംഗത്തേക്ക് കടന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോളജ് ഏർപ്പെടുത്തിയ ഇൻസ്പെയറിങ് സ്കോളർ അവാർഡ് വൈസ് ചാൻസലർക്ക് സമ്മാനിച്ചു. റാങ്ക് ജേതാക്കളായ ഡോണ ജോർജ്, ആതിര അനിൽകുമാർ എന്നീ വിദ്യാർഥികളെയും നാക് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്കുട്ടി, ഐ.ക്യു.എ.സി കോഓഡിനേറ്റർ എസ്. ഷീല, ജോയന്റ് കോഓഡിനേറ്റർമാരായ ടോംസൺ ജോസഫ്, എബിൻ കെ. മാർക്കോസ്, ജനറൽ കൺവീനർ ജിത്തുമോൻ ജോയിയെയും ആദരിച്ചു. കോളജ് മാനേജർ ഫാ. എബഹാം പാനികുളങ്ങര അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്, സി.എസ്.ടി ഫാദേഴ്സ് വികാരി ജനറാൾ ഫാ. ജോർജ് ആറാഞ്ചേരി, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ഫാ. ആന്റണി കണ്ണംപള്ളിൽ, സാലി ജോളി, ഡോ. മഞ്ജു ജോസഫ്, ഫാ. മാത്യു ചേരോലിക്കൽ, അഡ്വ. ജിബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ അടിക്കുറുപ്പ്: ജെ.പി.എം കോളജ് ഏർപ്പെടുത്തിയ ഇൻസ്പെയറിങ് സ്കോളർ അവാർഡ് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് ഫാ. ജോർജ് ആറാഞ്ചേരിൽ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.