കട്ടപ്പന പള്ളിതിരുനാൾ ഇന്നുമുതൽ

കട്ടപ്പന: കട്ടപ്പന സെന്‍റ്​ ജോർജ് ഫൊറോന ദൈവാലയത്തിൽ ഗീവർഗീസിന്‍റെയും സെബാസ്‌തനോസിന്‍റെയും സംയുക്ത തിരുനാളിന് ഞായറാഴ്ച കൊടി ഉയരും. മേയ്‌ ഒന്നുവരെയാണ് തിരുനാൾ. ഞായറാഴ്ച രാവിലെ 5.45നും 7.15നും ഒമ്പതിനും കുർബാന. ഒമ്പതിന് കൃപലയത്തിൽനിന്ന് ആരംഭിക്കുന്ന കുരിശുമലകയറ്റവും 10.30 ന് കുരിശുമലയിൽ കുർബാനയും. വൈകുന്നേരം ആറിന് തിരുനാളിനു കൊടിയേറം. വൈകുന്നേരം 4.30ന് ഫാ. കാർലോസ് കീരംചിറ അർപ്പിക്കുന്ന കുർബാനയും തുടർന്ന് തിരുനാൾ കൊടിയേറ്റവും നടക്കും. തുടർന്ന് വിവിധ കൂട്ടായ്മകളിലേക്കുള്ള കഴുന്ന് വെഞ്ചരിപ്പും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.