അറക്കുളം പഞ്ചായത്തിലെ ചെളിക്കൽ റോഡിന് ശാപമോക്ഷം

മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ ചെളിക്കൽ റോഡ്​ റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റ് ചെയ്യാൻ നടപടിയായി. നിർമാണ ജോലി ആരംഭിച്ചു. ഇലപ്പള്ളിയിൽനിന്ന്​ ചെളിക്കൽ തോട്ടത്തിലേക്ക് 80 വർഷത്തിലേറെ പഴക്കമുള്ള മൺറോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ റോഡ് മുഴുവൻ തകർന്നു. ഇതോടെ ഓഫ്‌റോഡ് ജീപ്പുകൾ മാത്രം കടന്നുപോകുന്ന അവസ്ഥായായി. ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് വഴിയുടെ അപര്യാപ്തത മൂലം പലരും താമസംമാറിപ്പോയി. മേത്താനം തെയിലത്തോട്ടം പൂട്ടിപ്പോയതോടെ ജീവനക്കാരും മറ്റിടങ്ങളിലേക്ക് മാറി. മൂലമറ്റം- വാഗമൺ റോഡിൽ ഇലപ്പള്ളി, ചെളിക്കൽ കവലയിൽനിന്ന്​ അഞ്ചര കിലോമീറ്റർ ദൂരമുള്ള റോഡ് എത്തുന്നത് പുള്ളിക്കാനം നല്ലതണ്ണിയിലാണ്. റോഡിന്‍റെ 100 മീറ്റർ മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. വിദ്യാർഥികളടക്കം നാട്ടുകാർ കാൽനടയായാണ്​ ചെളിക്കൽ കവലയിൽ എത്തുന്നത്. റോഡ് പൂർത്തിയാകുന്നതോടെ ടൂറിസം മേഖലക്കും പ്രയോജനം ലഭിക്കും. tdl mltm 4 ഇലപ്പള്ളി-ചെളിക്കൽ റോഡ് നിർമാണം നടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.