പീരുമേട്: താലൂക്ക് ആശുപത്രിയിലെ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ഒ.പി കൂടുതൽ ദിവസം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് നിലവിൽ പ്രവർത്തനം. പ്രമേഹം, രക്താതിസമ്മർദം എന്നിയവടക്കം ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. 50 വയസ്സിന് മുകളിലുള്ളവരാണ് ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തനം. ആഴ്ചയിൽ രണ്ടുദിവസം മാത്രം സേവനം ലഭിക്കുന്നതിനാൽ ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. രോഗം ബാധിച്ച് അവശരായവർക്ക് കാത്തിരിപ്പ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബുധൻ, വെള്ളി ദിവസങ്ങളിൽകൂടി ഒ.പി പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. ഒ.പി സമയം ഉച്ചക്ക് ഒന്നുവരെയാണെങ്കിലും താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി രോഗികൾ എത്തുന്നതിനാൽ വൈകിയാണ് പരിശോധന അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.