കട്ടപ്പന: ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെയും അലൻ ഹാബർ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് റീജനൽ ചെയർമാൻ ജിജോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്‍റ് എം.എം. ജോണി, ചാർട്ടർ പ്രസിഡന്‍റ് ജോർജ് വേഴമ്പത്തോട്ടം, സെക്രട്ടറി ജോസഫ്ജോസഫ് പുതുമന, ആശുപ്രതി അഡ്മിനിസ്ട്രേറ്റർ പ്രസാദ് കുര്യാക്കോസ്, ടി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. പരിശോധനക്ക് വിധേയരായവരിൽ ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് കണ്ടെത്തിയ മുപ്പത്തിരണ്ടോളം രോഗികൾക്ക് സൗജന്യ നിരക്കിൽ എറണാകുളത്ത് ശസ്ത്രക്രിയയും സൗജന്യ യാത്രസൗകര്യവും ക്യാമ്പിൻെറ ഭാഗമായി ക്രമീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.