നെടുങ്കണ്ടം: വര്‍ഷങ്ങളായി നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ റേഷനരി ഗോഡൗണ്‍ വണ്ടന്മേട്ടിലെ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷൻ കെട്ടിടത്തിലേക്ക് മാറ്റി. 2017 മുതല്‍ നെടുങ്കണ്ടം താന്നിമൂട്ടില്‍ പാമ്പാടുംപാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണാണ് ബുധനാഴ്ച മുതല്‍ വണ്ടന്മേട്ടിലേക്ക് മാറ്റിയത്. കെട്ടിട ഉടമക്ക് ഗോഡൗണ്‍ ഒഴിവാക്കുന്നതായി കാണിച്ച് സപ്ലൈകോ ഡിപ്പോ മാനേജര്‍ കത്ത് നല്‍കിയിരുന്നു. ഉടുമ്പന്‍ചോല താലൂക്കിലെ മുഴുവന്‍ റേഷന്‍കടകള്‍ക്കുമുള്ള അരി ഇവിടെയാണ് സംഭരിച്ചിരുന്നത്. താന്നിമൂട്ടിലെ ഗോഡൗണ്‍ നിര്‍ത്തുന്നതോടെ ഏഴ് ലോഡിങ് തൊഴിലാളിക്ക് ജോലിയും നഷ്ടമാകും. കെട്ടിട ഉടമയുമായി 15 വര്‍ഷത്തേക്ക് കരാര്‍ ചെയ്ത് സപ്ലൈകോയുടെ നിര്‍ദേശപ്രകാരം ഒന്നക്കോടി രൂപ മുടക്കി നിര്‍മിച്ചുനല്‍കിയ കെട്ടിടമാണ് ഇപ്പോള്‍ ഒഴിവാക്കി നെടുങ്കണ്ടത്തുനിന്ന് 35 കി.മീറ്ററോളം ദൂരെ വണ്ടന്മേട്ടിലേക്ക് മാറ്റുന്നത്. ചില ഉദ്യോഗസ്ഥരുടെ താൽപര്യമാണ് ഗോഡൗൺ മാറ്റത്തിന് പിന്നിലെന്നും ഇത് റേഷന്‍ അരി വിതരണത്തില്‍ ക്രമക്കേടിന് വഴിതെളിക്കുമെന്നും ആരോപണമുണ്ട്. ഉത്സവം കൊടിയേറി ചെറുതോണി: പഴയരിക്കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. 24ന് സമാപിക്കും. വാഹന വിളംബര ഘോഷയാത്ര ശാഖായോഗം പ്രസിഡന്‍റ് ജയൻ കൊല്ലംപറമ്പിലും ശാഖാ സെക്രട്ടറി ഷീനാ അജി ചെറുകുന്നേലും ചേർന്ന് ഉദ്ഘാടനം ചെയ്തു. സലീല മണ്ണൂർ, ഉഷ സാബു, അനിൽകുമാർ, ബിജു പാലക്കാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.