കുമളി: ചക്കുപള്ളം പഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആരോഗ്യസാക്ഷരത പഞ്ചായത്തായി മാറ്റാനുള്ള യജ്ഞത്തിൻെറ ഭാഗമായി സഞ്ജീവനി പേരില്‍ സംഘടിപ്പിച്ചു. ചക്കുപള്ളം പഞ്ചായത്തും ജെ.സി.ഐ തേക്കടി സാഹ്യാദ്രിയും ചേർന്ന് കാരിത്താസ് ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്‍റ് അഭിലാഷ് ജി.നായര്‍ അധ്യക്ഷതവഹിച്ചു. കാരിത്താസ് അത്യാഹിത വിഭാഗം മേധാവി ഡോ. വിവേക് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 75ഓളം വളന്‍റിയര്‍മാര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കുസുമം സതീഷ്, പഞ്ചായത്ത് അംഗങ്ങളായ ആന്‍റണി കുഴിക്കാട്ട്, ആശ സുകുമാരന്‍, ബിന്ദു അനില്‍കുമാര് തുടങ്ങിയവര്‍ സംബന്ധിച്ചു. സിസ്റ്റം സപ്പോര്‍ട്ട് എൻജിനീയര്‍ ഒഴിവ് ഇടുക്കി: പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിക്ക് ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എൻജിനീയറെ ആവശ്യമുണ്ട്. ഐ.ടി.ഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാർഡ്വെയര്, ഐ.ടി എന്നിവയില്‍ ഡിപ്ലോമയും ഓഫിസ് ഡിജിറ്റലൈസേഷനില്‍ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 2022 ഏപ്രില്‍ 11ന് 21നും 30നും മധ്യേ. ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫോൺ: 04869 233625. ഇ-മെയില്‍: itipeerumade@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.