മൂലമറ്റം: തൊടുപുഴയിൽനിന്ന് പുള്ളിക്കാനം വഴി വാഗമണ്ണിനുള്ള സംസ്ഥാന പാതയുടെ വീതി കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. തൊടുപുഴയിൽനിന്ന് രണ്ട് റോഡുകളാണ് പറള്ളിക്കാനം വഴി വാഗമണ്ണിനുള്ളത്. ഇതിൽ ഒന്ന് തൊടുപുഴ-കാഞ്ഞാർ-കൂവപ്പള്ളി-പുത്തേട് വഴി-പുള്ളിക്കാനത്ത് എത്തുന്നതും മറ്റൊന്ന് തൊടുപുഴ-മൂലമറ്റം-ഇടപ്പള്ളി-എടാട് വഴി പുള്ളിക്കാനത്ത് എത്തുന്നതും. ഈ രണ്ട് റോഡുകൾക്കും വീതിയില്ല. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നുമുണ്ട്. സംസ്ഥാന പാതയാണെങ്കിലും റോഡിൽ പലയിടത്തും രണ്ടു വാഹനങ്ങൾ നേർക്കുനേർ വന്നാൽ കടന്നുപോകാൻ കഴിയില്ല. മൂലമറ്റത്തുനിന്ന് ഇലപ്പള്ളി, എടാട്, പുള്ളിക്കാനം വഴിയാണ് സംസ്ഥാനപാത കടന്നുപോവുന്നത്. റോഡിൽ പലയിടത്തും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ സർവിസ് ബസ് അടക്കമുള്ള വാഹനങ്ങൾ ഓടിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. പലപ്പോഴും എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാൻപോലും കഴിയാതെ വരാറുണ്ട്. വളവുകളേറെയുള്ള ഈ റൂട്ടിൽ പെട്ടന്ന് എതിർവശത്ത് വാഹനങ്ങൾ കാണുമ്പോൾ വെട്ടിക്കാൻ ശ്രമിക്കുന്നതും അപകടകാരണമാകാറുണ്ട്. സംസ്ഥാന പാതയാക്കി ഉയർത്തിയിട്ട് 10 വർഷമായെങ്കിലും ഇനിയും ഈ വഴിയുടെ വീതികൂട്ടുന്നതിനുള്ള നടപടി മാത്രം തുടങ്ങിയിട്ടില്ല. പല സ്ഥലങ്ങളിലും കൊടും വളവുകളും വലിയ കൊക്കകളുമുണ്ട്. മാത്രമല്ല ഈ രണ്ടു റോഡുകൾക്കും സംരക്ഷണഭിത്തിയുമില്ല. ഇതോടൊപ്പം സംസ്ഥാന പാതയിലെ മണപ്പാടി പാലവും ഇലപ്പള്ളി കൈക്കുളം പാലവും അപകടാവസ്ഥയിലാണ്. പാലം അപകടത്തിൽ എന്ന ബോർഡ് സ്ഥാപിച്ചതല്ലാതെ പൊതുമരാമത്ത് വകുപ്പ് മറ്റ് നടപടിയെടുത്തിട്ടില്ല. മിക്കപ്പോഴും മൂടൽ മഞ്ഞുപെയ്യുന്ന ഈ വഴിക്ക് ആവശ്യത്തിനു വീതിയില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ചിത്രം: TDL Pullikkanam road തൊടുപുഴ-പുള്ളിക്കാനം പാതയുടെ വീതികുറഞ്ഞ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.