അടിമാലി: കൊച്ചി-ധനുഷ്‌ടി ദേശീയപാതയില്‍ ആനവിരട്ടിക്ക് സമീപം കൊടുംവളവില്‍ പാതയുടെ വീതി വര്‍ധിപ്പിക്കാന്‍ ദേശിയപാത വിഭാഗത്തിന്റെ ഇടപെടല്‍ വേണമെന്നാവശ്യം. കൊടും വളവോടുകൂടിയ ഈ ഭാഗത്ത് പാതക്ക് വീതി തീരെ കുറവാണ്. നാളുകള്‍ക്ക് മുമ്പിവിടെ മണ്ണ് നീക്കിയെങ്കിലും തുടര്‍ജോലി നടന്നില്ല. മഴക്കാലത്ത് മണ്ണിടിച്ചില്‍ ഭീഷണിനേരിടുന്ന പ്രദേശത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ച് പാതയുടെ വീതി വര്‍ധിപ്പിക്കുകയും കൊടും വളവിലെ അപകടസാധ്യത ഒഴിവാക്കുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വീതികുറവുള്ള ഈ ഭാഗത്തുകൂടി പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ പരസ്പരം മറികടന്നുപോകുന്നത്. കൊടും വളവായതിനാല്‍ വഴി പരിചിതമല്ലാതെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയുണ്ട്. ദേശീയപാതയില്‍ തിരക്കേറുന്നതോടെ വീതികുറഞ്ഞ ഭാഗത്ത് പലപ്പോഴും ഗതാഗതക്കുരുക്കാണ്. idl adi 2 road ചിത്രം: ആനവിരട്ടിയിൽ നിര്‍മാണ ജോലി നടത്തേണ്ടഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.