അടിമാലി ടൗണില്‍ വൈദ്യുതി മുടക്കം പതിവ്​

അടിമാലി: അറ്റകുറ്റപ്പണിയുടെ പേരില്‍ അടിമാലി ടൗണില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു. പകല്‍ വൈദ്യുതിമുടക്കം വ്യാപാരമേഖലക്കടക്കം വലിയ ബുദ്ധിമുട്ടുയര്‍ത്തുന്നതായി പരാതി ഉയരുന്നുണ്ട്​. പകല്‍ വൈദ്യുതി മുടങ്ങുന്നതോടെ ഓഫിസുകളുടെയും ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെയുമൊക്കെ പ്രവര്‍ത്തനം താളം തെറ്റും. അപേക്ഷകളും മറ്റും സമര്‍പ്പിക്കാന്‍ അടിമാലിയുടെ സമീപമേഖലകളില്‍നിന്ന് ടൗണിലേക്കെത്തുന്നവര്‍ വൈദ്യുതി മുടങ്ങുന്നതോടെ കാര്യം നടക്കാതെ മടങ്ങേണ്ട സാഹചര്യമുണ്ട്​. കോള്‍ഡ് സ്റ്റോറേജ് നടത്തിപ്പുകാര്‍ക്കും വൈദ്യുതി മുടക്കം തലവേദനയാണ്​. വൈദ്യുതി മുടങ്ങുന്ന ഘട്ടങ്ങളില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാൻ വേണ്ടിവരുന്ന അധിക തുക വ്യാപാരികള്‍ക്ക് നഷ്ടത്തിന്​ ഇടയാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തുടര്‍ച്ചയായി വൈദ്യുതി മുടക്കമുണ്ടാകുന്നത് ഒഴിവാക്കുകയും ടൗണുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വേണമെന്നാണ് ആവശ്യം. അറ്റകുറ്റപ്പണി പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂനിറ്റ് പ്രസിഡന്റ് പി.എം. ബേബി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.