അടിമാലി: ഗ്രാമീണ മേഖലയിലെ മൃഗാശുപത്രികളില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വേനലും ഇടവിട്ട മഴകളും മൂലം വളര്‍ത്തുമൃഗങ്ങളില്‍ പലവിധങ്ങളായ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. മരുന്നിനും മറ്റുമായി മൃഗാശുപത്രികളിലെത്തിയാല്‍ ഡോക്ടര്‍മാര്‍ക്ക് പകരം അറ്റൻഡർമാരാണ് കന്നുകാലികളെ ചികിത്സിക്കുന്നതെന്നാണ് ആക്ഷേപം. ഗ്രാമപ്രദേശങ്ങളില്‍ കന്നുകാലി വളര്‍ത്തുന്നവരുടെ പക്കലുള്ളത് അറ്റൻഡർമാരുടെ ഫോണ്‍ നമ്പറുകളാണ്. മിക്ക കര്‍ഷകരും ആശുപത്രിയിലെത്തി ഡോക്ടറുടെ ഫോണ്‍ നമ്പര്‍ ചോദിച്ചാല്‍ നമ്പര്‍ കൊടുക്കാതെ അറ്റൻഡര്‍മാരുടെ നമ്പറുകളാണ് നൽകുന്നതെന്ന ആക്ഷേപവുമുണ്ട്. മൃഗാശുപത്രികളില്‍ നിന്നുള്ള സൗജന്യ സേവനങ്ങള്‍ മിക്ക ക്ഷീരകര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. രോഗങ്ങളും കാലിത്തീറ്റകളുടെ വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് മൃഗാശുപത്രികളില്‍നിന്ന് സൗജന്യമായി ലഭിക്കേണ്ട സേവനങ്ങള്‍ക്കാണ് അമിതതുക ഈടാക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. അടിമാലി, മൂന്നാര്‍, രാജാക്കാട് മേഖലകളിലായി നാല് മൃഗാശുപത്രികളില്‍ ഡോക്ടർമാരില്ല. ചിലയിടങ്ങളില്‍ രാവിലെ 10ന് എത്തുന്ന ഡോക്ടർമാർ 12ന് മുമ്പേ പോകുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.