ചെറുതോണി: ശ്രീനാരായണ ധർമപരിപാലന യോഗം ഇടുക്കി യൂനിയൻെറ 4536ആം നമ്പർ മണിയാറൻകുടി ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവത്തിന് കൊടിയേറി. 14വരെയാണ് ഉത്രം തിരുനാൾ മഹോത്സവം. ക്ഷേത്രം മേൽശാന്തി പ്രമോദ് കൊടിയേറ്റ് നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂനിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് സന്ദേശം നൽകി. പള്ളിയുണർത്തൽ, വിശേഷാൽ പൂജകൾ, ഉഷപൂജ, ഗണപതി ഹോമം, സുദർശനഹോമം, കലശം, ശനീശ്വരപൂജ, അയ്യപ്പന് നീരാഞ്ജന സമർപ്പണം, ദീപാരാധന, അത്താഴപൂജ, വിശേഷാൽ ഹോമങ്ങൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഉത്സവദിവസങ്ങളിൽ ചെണ്ടമേളം, നാസിക് ഡോൾ, കലാപരിപാടികൾ, കരിമരുന്ന് പ്രകടനം, ഗാനമേള എന്നിവയും നടക്കും. TDL dhuf muttu, TDL Kolkali എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളിയിലും ദഫ് മുട്ടിലും രണ്ടാംസ്ഥാനം നേടിയ ടീമുകൾ (അൽ അസ്ഹർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, തൊടുപുഴ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.