കട്ടപ്പന: നഗരസഭയിലെ 2022-23 വർഷത്തെ വർക്കിങ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. 17 വിഭാഗങ്ങളിലായി ഒരുവർഷത്തെ പദ്ധതികളെക്കുറിച്ച് ചർച്ചയും നടന്നു. നഗരസഭക്ക് കീഴിൽനിന്ന് ഓരോ വർക്കിങ് ഗ്രൂപ്പിലേക്കും 15 അംഗങ്ങളെ വീതമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ അംഗങ്ങളുടെ നേതൃത്വത്തിലാണ് 2022-23ൽ നടപ്പാക്കേണ്ട പദ്ധതികൾ ചർച്ചചെയ്തത്. പൊതുഭരണം, ധനകാര്യം, കൃഷി, സാമ്പത്തിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ 17 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ച. നഗരസഭ ചെയർഴ്സൻ ബീന ജോബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അധ്യക്ഷതവഹിച്ചു. കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.