കോലാനി ഹോമിയോ ആശുപത്രിയിൽ ഡോക്ടറില്ല

തൊടുപുഴ: കോലാനിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന് പരാതി. ചികിത്സ തേടിയെത്തുന്നവർ ഇതുമൂലം തിരികെ പോകേണ്ടിവരുന്നു. കോലാനി ഹോമിയോ ആശുപത്രിയിലെ ഡോക്ടർക്ക് ചില ദിവസങ്ങളിൽ മുട്ടം ഹോമിയോ ആശുപതിയിൽ പോകേണ്ടിവരുന്നതാണ് ഡോക്ടർ ഇല്ലാത്തതിന്​ കാരണമായി പറയുന്നത്​. അതേസമയം നിലവിലെ ഡോക്ടർ സ്ഥലംമാറിപ്പോയതാണെന്നും പുതിയ ഡോക്ടർ ബുധനാഴ്ച ചുമതലയേൽക്കുമെന്നുമാണ്​ ജീവനക്കാർ പറയുന്നത്​. എന്നാൽ, ഈ ഡോക്ടർ മേയ്​ അഞ്ച്​ മുതലേ സ്ഥിരമായി ആശുപത്രിയിൽ ഉണ്ടാകൂ എന്നും അറിയുന്നു. അതുവരെ ആഴ്ചയിൽ ഒരുദിവസം മാത്രമേ പകരം ഡോക്ടർ ഉണ്ടാകൂ. നിരവധി രോഗികൾക്ക് ആശ്രയമായ ആശുപത്രിയിൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംയുക്ത ജനകീയ കൂട്ടായ്മ തൊടുപുഴ: ജസ്റ്റിസ്​ കെ.ടി. തോമസ്​ കമീഷൻ ശിപാർശ ചെയ്ത മലങ്കര സഭ പ്രോപ്പർട്ടീസ്​ ബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ട്​ തൊടുപുഴ മേഖലയിൽ സംയുക്ത ജനകീയ കൂട്ടായ്മ നടത്തി. യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ തൊടുപുഴ മേഖലയിലെ പള്ളികളുടെ നേതൃത്വത്തിലാണ്​ കൂട്ടായ്മ സംഘടിപ്പിച്ചത്​. നഗരസഭ ചെയർമാൻ സനീഷ്​ ജോർജ് ഉദ്​ഘാടനം ചെയ്തു. യാക്കോബായ കണ്ടനാട് ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. മാത്യൂസ്​ മാർ ഇവാനിയോസ്​ അധ്യക്ഷതവഹിച്ചു. അഡ്വ. എ. ജയശങ്കർ, തൊടുപുഴ നൈനാര് പള്ളി ചീഫ്​ ഇമാം നൗഫൽ കൗസരി, സ്വാമി അയ്യപ്പദാസ്​, അഡ്വ. പീറ്റർ കെ. ഏലിയാസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.