മൂന്നാർ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എച്ച്.എ.ടി.സിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്‍റെയും ഹോസ്റ്റലിന്‍റെയും ഉദ്ഘാടനം അഡ്വ.എ. രാജ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിച്ചു. ഒരുകോടി 7 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്‍റെ നിർമാണം നടത്തിയത്. ആയിരത്തോളമാളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ജിംനേഷ്യത്തിനുള്ള ഹാളും കുട്ടികൾക്കുള്ള ഹോസ്റ്റൽ താമസ സൗകര്യവുമാണ് കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ആശംസ സന്ദേശം വായിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ നാടമുറിച്ച് ഓഡിറ്റോറിയം തുറന്നുനൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ ജാഫർ ഷാജഹാൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദറാണി ദാസ്, ജനപ്രതിനിധികളായ ഭവ്യ കണ്ണൻ, സി. രാജേന്ദ്രൻ, പ്രവീണ രവികുമാർ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. അജിത്ദാസ്, പി.കെ. കുര്യാക്കോസ്, അനസ് ഇബ്രാഹീം, കെ.കെ. വിജയൻ, ആർ. ഈശ്വരൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന്‍റെ ഭാഗമായി നല്ലതണ്ണി ജങ്ഷനിൽനിന്ന് വിളംബരജാഥ സംഘടിപ്പിച്ചു. ചിത്രം 1 മൂന്നാർ എച്ച്.എ.ടി.സിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്‍റെയും ഹോസ്റ്റലിന്‍റെയും ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.