സാധനവില താങ്ങുന്നില്ല; ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

മുട്ടം: നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതോടെ ഹോട്ടൽ വിഭവങ്ങളുടെയും വിലവർധിപ്പിച്ച് വ്യാപാരികൾ. 10രൂപ ആയിരുന്ന ചെറുകടികൾ 12 രൂപയും 25 രൂപ ആയിരുന്ന കറികൾക്ക് 30 രൂപയും ആയി. 50 രൂപ ആയിരുന്ന ഊണിന് 60 രൂപയും 10 രൂപ ആയിരുന്ന പൊറോട്ടക്ക് 12 രൂപയും ആക്കി പലയിടത്തും ഉയർത്തി. കോഴിയിറച്ചിക്ക് വില വർധിച്ചതോടെ ഈ വിഭവങ്ങളുടെയും വില വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുട്ടത്ത് ചേർന്ന ഹോട്ടൽ വ്യാപാരികളുടെ യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ഭക്ഷ്യവസ്തുക്കൾക്കും ഭക്ഷ്യ എണ്ണകൾക്കും പാചകവാതകത്തിനും വില ഗണ്യമായി കൂടിയതിനാലാണ്​ വില വർധിപ്പിച്ചതെന്ന്​ ഹോട്ടൽ വ്യാപാരികൾ പറയുന്നു. ചെറു ഹോട്ടലുകൾ പോലും പ്രവർത്തിപ്പിക്കണമെങ്കിൽ കുറഞ്ഞത് അഞ്ച്​ തൊഴിലാളികൾ വേണ്ട അവസ്ഥയാണ്. തൊഴിലാളികൾക്കുള്ള കൂലിയും കെട്ടിട വാടകയും മറ്റ് ചെലവുകളും കഴിഞ്ഞ് ഉടമകൾക്ക് ഒന്നും കിട്ടാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.