വനത്തിൽ മാലിന്യം തള്ളിയയാളും വാഹനവും പിടിയിൽ

ചെറുതോണി: പട്ടാപ്പകൽ ലോവർ പെരിയാർ വനമേഖലയിൽ മാലിന്യം തള്ളി കടന്നുകളയാൻ ശ്രമിച്ചയാളെ ഡെപ്യൂട്ടി റേഞ്ച്​ ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകസംഘം പിടികൂടി. മൂവാറ്റുപുഴ സ്വദേശി മാഹിനാണ് പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. മൂവാറ്റുപുഴയിലെ ആക്രിക്കടയിൽനിന്ന്​ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യം വാഹനത്തിൽ കയറ്റി ലോവർപെരിയാർ ഡാമിന്​ സമീപം പാമ്പളയിൽ എത്തിച്ച് വനത്തിൽ തള്ളിയശേഷം കടക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകർ മാഹിനെയും വാഹനവും പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർ ജിജി സന്തോഷ്, പാമ്പള സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. അനിത്, അൻജിത് ശങ്കർ, കെ.കെ. ഷമിൽ, അർച്ചന നായർ, ഫോറസ്റ്റ്​ വാച്ചർ വി.എൻ. ഷാജി എന്നിവരാണ്​ സംഘത്തിലുണ്ടായിരുന്നത്​. വാഹനം ഇടുക്കി കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.