മുറിക്കുന്നത് നേര്യമംഗലത്തിനും വാളറക്കും ഇടയിൽ അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കി വനംവകുപ്പ്. നേര്യമംഗലത്തിനും വാളറക്കും ഇടയിൽ ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളാണ് മുറിച്ചുനീക്കുന്നത്. കാലവർഷത്തിന് മുന്നോടിയായി ഡീൻ കുര്യാക്കോസ് എം.പിയുടെ അധ്യക്ഷതയിൽ നടന്ന ജില്ല അവലോകനയോഗത്തിന്‍റെ തീരുമാന പ്രകാരമാണ് വനംവകുപ്പിന്‍റെ നടപടി. ആദ്യ ഘട്ടത്തിൽ ഏറ്റവും അപകടാവസ്ഥയിലുള്ള മരങ്ങളാണ് മുറിക്കുകയെന്ന് റേഞ്ച് ഓഫിസർ കെ.വി. രതീഷ് പറഞ്ഞു. ശേഷിക്കുന്നവ ലിസ്റ്റ് തയാറാക്കി ലേല നടപടിയിലൂടെയാണ് മുറിച്ചുനീക്കുക. വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിക്കുന്നത്. 2014ൽ ചീയപ്പാറയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായപ്പോഴും ഈ വനമേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഭാഗികമായി നടപ്പാക്കാനേ വനംവകുപ്പിന് കഴിഞ്ഞുള്ളൂ. ഇത് വിവാദമായിരുന്നു. എന്നാൽ, ഇത്തരം വിവാദങ്ങൾ ഒഴിവാക്കിയായിരിക്കും തുടർന്നുള്ള നടപടികളെന്ന് വനപാലകർ പറഞ്ഞു. മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയും ഈ ഭാഗത്ത് മുമ്പ് നിരവധി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഉണങ്ങിയവയടക്കം നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. idl adi 1 tree ചിതം - ദേശീയപാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.