മാട്ടുപ്പെട്ടിയിലും കുണ്ടളയിലും സന്ദർശകരുടെ തിരക്കേറുന്നു

മൂന്നാർ: കോവിഡ്​ നിയന്ത്രണങ്ങൾ നീങ്ങി വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിൽ തിരക്കേറുന്നു. അവധി ദിവസങ്ങൾ ആഘോഷിക്കാനെത്തിയവരായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി സന്ദർശകർ. മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടിങ്ങിനാണ് കൂടുതൽ ആളുകൾ എത്തുന്നത്. ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളിലെ സ്പീഡ് ബോട്ട്, ശിക്കാരാ ബോട്ട്, പെഡൽ ബോട്ടുകൾ എന്നിവയിൽ സഞ്ചരിക്കാനാണ് സന്ദർശകരേറെയും തിരക്കുകൂട്ടുന്നത്. മാട്ടുപ്പെട്ടിയും കുണ്ടളയും കണ്ടതിനുശേഷം ടോപ് സ്റ്റേഷനിലേക്കും വട്ടവടക്കും പോകാനാണ് സഞ്ചാരികൾക്ക് കൂടുതൽ താൽപര്യമെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നു. നാളുകൾക്കുശേഷം മേഖലയിൽ തിരക്ക് വർധിച്ചതിന്‍റെ സന്തോഷത്തിലാണ് ടൂറിസം രംഗത്തുള്ളവർ. ചിത്രം 1 കുണ്ടളയിൽ ഞായറാഴ്ച് എത്തിയ സന്ദർശകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.