തൊടുപുഴ: സോക്കർ സ്കൂൾ തൊടുപുഴയുടെ സമ്മർ ഫുട്ബാൾ സെലക്ഷൻ ക്യാമ്പ് ഏപ്രിൽ രണ്ടിന് രാവിലെ 7.30ന് ആരംഭിക്കും. അഞ്ചു മുതൽ 17വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. തൊടുപുഴ അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ഉദ്ഘാടനം നിർവഹിക്കും. മുൻ സന്തോഷ് ട്രോഫി താരം പി.എ. സലീംകുട്ടിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇതിനോട് അനുബന്ധിച്ച് കുട്ടികൾക്കായി സ്പോർട്സ് ന്യൂട്രീഷൻ ക്ലാസുകളും സ്പോർട്സ് സൈക്കോളജി ക്ലാസുകളും മോട്ടിവേഷണൽ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. സോക്കർ സ്കൂൾ ഗ്രൗണ്ട് തൊടുപുഴ, സിൽവർ ഹിൽസ് ടർഫ് ഗ്രൗണ്ട് തൊടുപുഴ, മുവാറ്റുപുഴ, കല്ലൂർക്കാട്, മൂന്നാർ എന്നിവിടങ്ങളിലാണ് ക്യാമ്പ്. ഫോൺ: 96457404487, 7561842953 പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം തൊടുപുഴ: 28, 29 തീയതികളിലെ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ എസ്.യു.സി.ഐ സി ട്രേഡ് യൂനിയൻ ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയൻ സെന്‍റർ (എ.ഐ.യു.ടി.യു.സി) ജില്ല കമ്മിറ്റി തീരുമാനിച്ചു. കെ.എസ്.ആർ.ടി വർക്കേഴ്സ് ഫെഡറേഷൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് യൂനിയൻ എന്നീ അനുബന്ധ യൂനിയനുകളും പണിമുടക്ക് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ജില്ല പ്രസിഡന്‍റ് എം.എൻ. അനിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം സെക്രട്ടറി സിബി സി.മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി. വർഗീസ്, പി.കെ. സജി, ജിമ്മി ജോൺ, എൻ.എസ്. ബിജുമോൻ, സെബാസ്റ്റ്യൻ എബ്രാഹം എന്നിവർ സംസാരിച്ചു. പൊലീസ് അസോ. പഠനക്യാമ്പ് ചെറുതോണി: സമൂഹത്തിനുതകുന്ന തരത്തിൽ പോലീസ് അനുദിനം നവീകരിക്കപ്പെടണമെന്ന് ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി പറഞ്ഞു. പൊലീസ് അസോ. ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.എം. ബിനോയ് അധ്യക്ഷനായിരുന്നു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, എൻ.ജി.ഒ യൂനിയൻ ജില്ല ട്രഷറർ കെ.സി. സജീവൻ എന്നിവർ ക്ലാസുകൾ നയിച്ചു. കെ.പി.ഒ.എ സംസ്ഥാന ട്രഷറർ കെ.എസ്. ഔസേപ്പ്, കെ.പി.എ ജില്ല സെക്രട്ടറി ഇ.ജി. മനോജ്കുമാർ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, സംസ്ഥാന നിർവാഹകസമിതിയംഗം ആർ. ബൈജു, സംസ്ഥാന സ്റ്റാഫ് കൗൺസിൽ അംഗം അന്നമ്മ ജോസഫ്, അഖിൽ വിജയൻ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു TDL POLICE CAMP പൊലീസ് അസോ. പഠനക്യാമ്പ് ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.