ഇമാം കൗണ്‍സില്‍ പഠനക്ലാസ് സംഘടിപ്പിച്ചു

തൊടുപുഴ: 'ഹിജാബും കോടതി വിധിയും ഹിജാബിന്‍റെ ഇസ്​ലാമിക മാനവും' വിഷയത്തില്‍ തൊടുപുഴ താലൂക്ക് . സ്ത്രീകള്‍ തല മറയ്​ക്കുക എന്ന നിര്‍ബന്ധിത ഇസ്​ലാമിക കര്‍മത്തെ അവഗണിച്ചും ഭരണഘടനാപരമായ അവകാശത്തെ തിരസ്‌കരിച്ചും കര്‍ണാടക ഹൈകോടതി പുറപ്പെടുവിച്ച വിധിന്യായം പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് യോഗം വിലയിരുത്തി. താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് നൗഫല്‍ കൗസരി അധ്യക്ഷത വഹിച്ചു. നൈനാർ പള്ളി പ്രസിഡന്‍റ്​ പി.പി. അസീസ് ഉദ്ഘാടനം ചെയ്തു. തൗഫീഖ് ബദരി മൂവാറ്റുപുഴ മുഖ്യപ്രഭാഷണം നടത്തി. അബൂ ഹംദ ഷഹീര്‍ മൗലവി, ഇംദാദുല്ല നദ്​വി, ഇസ്മായില്‍ മൗലവി, സുലൈമാന്‍ ദാരിമി, അബ്ദുൽ റഷീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു. കണ്‍വീനര്‍ അബ്ദുല്‍ കബീര്‍ റഷാദി സ്വാഗതം പറഞ്ഞു. FOTO TDL HIJAB തൊടുപുഴയിൽ ഇമാം കൗൺസിൽ സംഘടിപ്പിച്ച ഹിജാബ്​ പഠന ക്ലാസിൽ തൗഫീഖ്​ ബദരി മുഖ്യപ്രഭാഷണം നടത്തുന്നു പൊതുയോഗം ഇന്ന് തൊടുപുഴ: കാപ്പ് 412ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്‍റെ പൊതുയോഗം ഞായറാഴ്ച വൈകീട്ട്​ മൂന്നിന്​ കാപ്പ് വിദ്യാധിരാജ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിഡന്‍റ്​ പി.ജി. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.