ഒറ്റയാന്‍റെ ആ​ക്രമണം: യുവാക്കൾ രക്ഷപ്പെട്ടു

മറയൂർ: ഒറ്റയാന്‍റെ ആ​ക്രമണത്തിൽനിന്ന് യുവാക്കൾ തലനാരിഴക്ക്​ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴിന്​ മറയൂർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്ക്​ മുന്നിലെത്തിയ ആന പെട്ടെന്ന്​ തിരിഞ്ഞ്​ ആക്രമിക്കാനൊരുങ്ങുകയായിരുന്നു. തലനാരിഴക്കാണ്​ യുവാക്കൾ അപകടത്തിൽ നിന്ന്​ രക്ഷ​പ്പെട്ടത്​. വനത്തിനുള്ളിൽ വേനൽ കടുത്ത സാഹചര്യത്തിൽ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നത് പതിവായത്​ യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്​. TDL OTTAYAN മറയൂർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഒറ്റയാൻ ജില്ല പ്രതിനിധി യോഗം ഇടുക്കി: വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി ഇടുക്കി ജില്ല പ്രതിനിധി യോഗം ചെറുതോണി വ്യാപാരി ഭവനിൽ നടന്നു. സംസ്ഥാന പ്രസിഡന്‍റ്​ റോജർ സെബാസ്റ്റ്യൻ യോഗം ഉദ്​ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ കുര്യാച്ഛൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ സിയാദ് പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അനൂപ് ശശിധരൻ, ട്രഷറർ ടോം മാത്യു തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ഇടുക്കി ജില്ലയിലെ അഞ്ച്​ നിയോജകമണ്ഡലത്തിലേക്കും കോഓഡിനേറ്റർ മാരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.