തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കരിമണ്ണൂർ ചെമ്മലക്കുഴിയിൽ ജോമോനാണ് (37) പിടിയിലായത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. തൊടുപുഴ ടൗൺഹാളിന് സമീപം കാരിക്കോട് സ്വദേശി സാവിയോ എന്ന യുവാവ് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടിരുന്നു. ഗുരുതര പരിക്കേറ്റ സാവിയോയെ ഇതുവഴി വന്ന ജോമോനാണ് ആശുപത്രിയിൽ കൊണ്ടുപോയത്. തുടർന്ന് ഇയാൾ മടങ്ങുകയും ചെയ്തു. പിറ്റേ ദിവസമാണ് രണ്ടുപവൻ വരുന്ന മാല കാണാതായ വിവരം സാവിയോയും ബന്ധുക്കളും അറിയുന്നത്. തൊടുപുഴ സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തൊടുപുഴയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണവും കണ്ടെത്തി. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐ ഹരിദാസ്, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ബൈജു, ചന്ദ്രബോസ്, മാഹിൻ, സുനിൽ, ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. TDL PRATHY JOMON ജോമോൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.