തൊടുപുഴ: കൊടും ചൂടിന് ആശ്വാസമായി പെയ്ത വേനല്‍ മഴയെത്തുടർന്നുണ്ടായ കാറ്റിൽ അങ്ങിങ്ങ് നാശം. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് തൊടുപുഴയിലും പരിസരങ്ങളിലും കനത്ത മഴ പെയ്തത്. ഒരു മണിക്കൂറോളം പെയ്ത മഴയോടൊപ്പം കനത്ത കാറ്റാണ് വീശിയത്. പലയിടങ്ങളിലും കൃഷിനാശം സംഭവിച്ചു. നഗരത്തില്‍ ഒട്ടേറെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മറ്റും കാറ്റില്‍ മറിഞ്ഞു വീണു. മരം ഒടിഞ്ഞുവീണും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പല മേഖലയിലും വാഴയും കപ്പയും നശിച്ചിട്ടുണ്ട്. തൊടുപുഴ നഗരത്തില്‍ ശക്തമായ മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി. തൊടുപുഴയാര്‍ ഉള്‍പ്പെടെ ജലസ്രോതസ്സുകളില്‍ നീരൊഴുക്ക് കൂടി. TDL KALLANICKAL കനത്ത മഴയിൽ കല്ലാനിക്കൽ സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ചുറ്റുമതിൽ തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.