ഇടുക്കി: കേന്ദ്ര-സംസ്ഥാന-ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ബുധനാഴ്ച വാഴത്തോപ്പ് പഞ്ചായത്തില്‍ മോക്ഡ്രില്‍ നടത്തും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന മോക്ഡ്രില്‍ നാലിന് അവസാനിക്കും. ഉരുൾപൊട്ടൽ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനാണ് മോക്ഡ്രില്‍. ജില്ല കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനം, പ്രതികരണ സംവിധാനങ്ങള്‍, ദുരന്ത നിവാരണ വകുപ്പുകളുടെ ഏകോപനം എന്നിവയുടെ കൃത്യതയും മോക്ഡ്രില്ലില്‍ ഉറപ്പാക്കും. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യം, ഗതാഗതം, ഐ.എ.ജി, സിവില്‍ ഡിഫന്‍സ് വളന്‍റിയർമാർ, ജലസേചന വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങള്‍ മോക്ഡ്രില്ലില്‍ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.