സാമൂഹികവിരുദ്ധർ തീയിട്ടു; നൂറേക്കർ കത്തിനശിച്ചു

അടിമാലി: സാമൂഹികവിരുദ്ധർ കൃഷിയിടവും പുൽമേടുമടക്കം 100 എക്കറോളം ഭൂമി തീയിട്ട്​ നശിപ്പിച്ചതായി പരാതി. രാജകുമാരി ബി ഡിവിഷനിലെ പതിനഞ്ചോളം കർഷകരുടെ കൃഷിയിടമാണ് കത്തിയത്. കഴിഞ്ഞദിവസം രാത്രിയിൽ പടർന്നുകയറിയ തീയിൽ ഏലവും കുരുമുളകും ഉൾപ്പെടെ കൃഷികൾ നശിച്ചു. പുൽമേടിന് തീയിട്ടത് കൃഷിടത്തിലേക്ക്​ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ശാന്തൻപാറ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് രാജകുമാരി ബി ഡിവിഷനിൽ തിപിടിത്തം ഉണ്ടായത്. വിളവെടുപ്പിന് പാകമായ മൂന്നാം വർഷ ഏലച്ചെടികളും കുരുമുളക് ചെടികളും ജലസേചനത്തിനായി ഉപയോഗിക്കുന്ന ഹോസുകളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ട്ടമാണ് കർഷകർക്ക്​ ഉണ്ടായത്. പാട്ടത്തിനെടുത്ത ഭൂമിയിൽനിന്ന്​ വരുമാനം ലഭിച്ചുതുടങ്ങുന്നതിനു മുമ്പേ വിളകൾ കത്തിനശിച്ചത്​ കർഷകർക്ക്​ കനത്ത തിരിച്ചടിയായി. കർഷകരായ മോഹനൻ, പി. രവി, വിമല ദേവി, ബെന്നി തറപ്പേൽ, നാരായണൻ, ജോസ് തുടങ്ങിയ കർഷകരുടെ വർഷങ്ങളുടെ അധ്വാനമാണ് അഗ്നിക്കിരയായത്. idl adi 5 fir ചിത്രം - കത്തിനശിച്ച കൃഷിയിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.