ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സില്‍വി സോജന്‍ സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് ജില്ല കമ്മിറ്റി ഉണ്ടാക്കിയ ധാരണ പാലിച്ചാണ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായ സില്‍വി സോജന്‍ രാജിവെച്ചത്. യു.ഡി.എഫ് ധാരണയനുസരിച്ച് കോണ്‍ഗ്രസ് പ്രതിനിധിയായിരിക്കും പുതിയ വൈസ് പ്രസിഡന്‍റ്. യു.ഡി.എഫ് ധാരണ പാലിച്ച സില്‍വി സോജനെ കര്‍ഷക യൂനിയന്‍ അഭിനന്ദിച്ചു ചെറുതോണി: ചില വനിത ജനപ്രതിനിധികള്‍ മുന്നണി ധാരണയനുസരിച്ച് കിട്ടിയ സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നതിന് എല്‍.ഡി.എഫിലേക്ക് പോയപ്പോള്‍ യു.ഡി.എഫ് ധാരണയനുസരിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മാതൃകയായ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റുമായ സില്‍വി സോജനെ കര്‍ഷകയൂനിയന്‍ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്‍റ് ജോയി പുതുപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജോയി കൊച്ചുകരോട്ട്, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോസ് കിഴക്കേപറമ്പില്‍, വിന്‍സന്‍റ് കല്ലിടുക്കില്‍, വര്‍ഗീസ് സക്കറിയ, വി.എസ്. ബിനോയി, ജോസ് മോടിക്കപുത്തന്‍പുര, മാത്യു ജോസഫ്, ഷാജി ചിലമ്പില്‍, സലീം പിച്ചാംപാറ തുടങ്ങിയവര്‍ സംസാരിച്ചു. നാഷനൽ ജനതാദൾ ധർണ നടത്തും തൊടുപുഴ: വന്യജീവി ആക്രമണങ്ങൾ മൂലം മരണങ്ങളും കൃഷിനാശവും വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിയമനിർമാണം വഴി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ വ്യാഴാഴ്ച രാവിലെ 10ന് നാഷനൽ ജനതാദൾ നേതൃത്വത്തിൽ ധർണ നടക്കും. ജില്ല പ്രസിഡന്‍റ് രാജു മുണ്ടക്കാട്ടിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.