പകൽ ചുട്ടുപൊള്ളുന്നു; രാത്രിയിൽ അതിശൈത്യം

മൂന്നാർ: കുളിരണിഞ്ഞ കാലം മറവിയിലാക്കി വേനലിന്‍റെ വറുതിയിൽ വലയുകയാണ് 'തെക്കിന്‍റെ കശ്മീർ'. വേനൽ കടുത്തതോടെ ഉഷ്ണക്കാറ്റും ഉയർന്ന ചൂടും മൂലം നട്ടംതിരിയുകയാണ് സന്ദർശകരും നാട്ടുകാരും. കഴിഞ്ഞമാസം അതിശൈത്യത്തിന്‍റെ കുളിരില്‍ തണുത്തുവിറച്ചിരുന്ന മൂന്നാർ ഇപ്പോൾ കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. മൂന്നാറിൽ ഫെബ്രുവരി ആദ്യവാരം മൈനസിലെത്തിയ തണുപ്പ് ഒരു മാസം പിന്നിടുമ്പോള്‍ കനത്ത ചൂടിലെത്തി. സാധാരണ ഉയര്‍ന്ന താപനില ശരാശരി 27 ഡിഗ്രി സെല്‍ഷ്യസിലെത്തുന്ന മൂന്നാറില്‍ കഴിഞ്ഞ ദിവസം ചൂട് 32 ഡിഗ്രിയാണ്​. മറ്റ്​ ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണെങ്കിലും മൂന്നാറില്‍ ചൂട് 30 ഡിഗ്രിക്ക്​ മുകളില്‍ എത്തുന്നത് അപൂർവമാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് താഴുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, മൂന്നാറിലും പരിസര പ്രദേശങ്ങളിലും പുലർച്ച കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. പകലില്‍ കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ രാത്രി താപനില വളരെ താഴുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. കാലാവസ്ഥയിൽ അടുത്തിടെയായി ഉണ്ടായ വ്യതിയാനങ്ങള്‍ മൂന്നാറിലെ സീസണുകളില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്കാണ് ഇടയാക്കിയത്. മുന്‍കാലങ്ങളില്‍ ശരാശരി ചൂട് 23 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെട്ടിരുന്നു. കാലാവസ്ഥയില്‍ വ്യതിയാനം വന്നതോടെ ചൂട് 33 ഡിഗ്രി വരെ എത്തുന്ന സാഹചര്യമാണുള്ളത്. അതുപോലെ തന്നെ മൈനസ് നാല്​ ഡിഗ്രി വരെ താഴുന്ന തണുപ്പ് മൂന്നാറില്‍ സമീപകാലമായി അനുഭവപ്പെട്ടിട്ടില്ല. രാത്രിയിലെ തണുപ്പും പകലുണ്ടാകുന്ന കടുത്ത ചൂടും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.