മൂലമറ്റം ഇലക്ട്രിക്കല്‍ സെക്​ഷന്‍ ഓഫിസിന്​ പുതിയ കെട്ടിടം

മൂലമറ്റം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ ഓഫിസിനായി മൂലമറ്റത്ത് നിർമിച്ച കെട്ടിടം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്തു. നിലവിലെ സെക്​ഷന്‍ ഓഫിസിന് സമീപം മൂലമറ്റം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിനടുത്താണ്​ കെ.എസ്.ഇ.ബി വക സ്ഥലത്ത് ഇരു നിലകളിലായി പുതിയ കെട്ടിടം പണിതത്. അനുമതി ലഭിക്കാതിരുന്ന കെട്ടിടംപണി മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ്​ യാഥാർഥ്യമാകുന്നത്. 1978 മാര്‍ച്ചിലാണ്​ മൂലമറ്റം സെക്​ഷന്‍ ഓഫിസ് കെ.എസ്.ഇ.ബി വക ക്വാര്‍ട്ടേഴ്‌സില്‍ മൂലമറ്റത്ത് പ്രവര്‍ത്തനമാരംഭിച്ചത്. അറക്കുളം പഞ്ചായത്ത് പ്രസിഅഡന്‍റ്​ കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എൽ ജോസഫ്, ഗീത തുളസീധരൻഅ, കെ.എസ്.ഇ.ബി അസി. എൻജിനീയർ എൻ.ബി. വിജയൻ, ടോമി വാളികുളം, ടോമി നാട്ടുനിലം, ഉഷ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. tdl mltm ഇലക്ട്രിക്കല്‍ സെക്​ഷന്‍ ഓഫിസിനായി മൂലമറ്റത്ത് നിർമിച്ച കെട്ടിടം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.