നെടുങ്കണ്ടം: കരുണാപുരം വില്ലേജ് ഓഫിസിന് സമീപത്തുനിന്ന് സ്വകാര്യവ്യക്തി അനധികൃതമായി തടി മുറിച്ചുമാറ്റി ദിവസങ്ങളായിട്ടും നടപടിയില്ല. തേര്‍ഡ് ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന കരുണാപുരം വില്ലേജ് ഓഫിസിന് സമീപത്തെ ഗ്രാൻഡിസ് മരങ്ങളാണ് സ്വകാര്യവ്യക്തി മുറിച്ചുമാറ്റിയതായി ആരോപണം ഉയരുന്നത്. വില്ലേജ് ഓഫിസിന് സമീപം മരംമുറി നടന്നിട്ടും വില്ലേജ് അധികൃതര്‍ സംഭവം അറിഞ്ഞത് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോഴാണ്. വെട്ടിയ മരങ്ങൾ നിന്ന സ്ഥലത്തെ ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. റവന്യൂ ഭൂമിയിലാണോ പട്ടയഭൂമിയിലാണോ മരങ്ങള്‍ നിന്നത് എന്നുള്ളത് സര്‍വേ നടത്തി പരിശോധിക്കുമെന്നാണ് വില്ലേജ് അധികൃതര്‍ പറയുന്നത്. തോട് പുറമ്പോക്കില്‍ നിന്ന മരങ്ങളാണ് മുറിച്ചുമാറ്റിയതെന്നും അനധികൃതമായി മരം മുറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.