നെടുങ്കണ്ടം: കല്ലാര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ പൊടിയും ചളിയും നിറഞ്ഞ കളിമുറ്റം പഴങ്കഥയാവുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ 18,000 ചതുരശ്രയടി വിസ്തീർണം വരുന്ന കളിമുറ്റം ജില്ല പഞ്ചായത്ത് ടൈല്‍ പാകി നവീകരിച്ചു. ദേശീയ നിലവാരമുള്ള ബാസ്കറ്റ് ബാള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ക്കുള്ള സൗകര്യത്തോടെയാണ് നവീകരണം. നവീകരിച്ച കളിമുറ്റം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്തു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. മോഹനന്‍, പി.ടി.എ പ്രസിഡന്‍റ് ജി. ബൈജു, ഭാരവാഹികളായ ടി.എം. ജോണ്‍, ഷിജികുമാര്‍, കെ.എം. ഷാജി, സനല്‍ മംഗലശ്ശേരി, പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, ഹെഡ്മിസ്ട്രസ് എം. സല്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. idl ndkകല്ലാര്‍ സ്കൂളിലെ നവീകരിച്ച കളിമുറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.