നെടുങ്കണ്ടം: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയിയുടയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ രാമക്കല്‍മേട് എസ്.എന്‍ സംസ്‌കാരിക നിലയത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി കൂടിയായ ഇടുക്കി സബ് ജഡ്ജി പി.എ. സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ് അധ്യക്ഷതവഹിച്ചു. കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന്‍ മുഖ്യാഥിതിയായി. ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.ഐ. നസീര്‍ വിഷയാവതരണം നടത്തി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന പരിശോധനയില്‍ 180ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3,12,750 രൂപ പിഴ ഈടാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.