അടിമാലി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റ് ടിസി ബിനുവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും വിലക്കുണ്ട്. ഇതോടെ ടിസിക്ക് പ്രസിഡന്‍റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും നഷ്ടമാകും. ഒമ്പത് അംഗങ്ങളുടെ പിന്തുണയുള്ള എല്‍.ഡി.എഫ് ഭരണത്തെ കമീഷൻ വിധി ബാധിക്കില്ല. മൂന്ന് അംഗങ്ങള്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്. ഏറെക്കാലത്തിനു ശേഷമായിരുന്നു 2015ല്‍ രാജകുമാരി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസ് അഞ്ച്, കേരള കോണ്‍ഗ്രസ് എം രണ്ട്, സി.പി.എം -ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസിലെ പി.ടി. എല്‍ദോക്ക് ആദ്യ മൂന്ന് വര്‍ഷവും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍ക്ക് ഓരോ വര്‍ഷവും പ്രസിഡന്‍റ് സ്ഥാനം നല്‍കാനായിരുന്നു യു.ഡി.എഫ് ധാരണ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്താം വാര്‍ഡില്‍നിന്ന് വിജയിച്ച ടിസി ആദ്യത്തെ മൂന്ന് വര്‍ഷം വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചു. ധാരണയനുസരിച്ച് പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കേണ്ട ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധി വര്‍ഗീസ് ആറ്റുപുറം രാജിവെച്ചു. തുടര്‍ന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ ആറ് അംഗങ്ങളുടെ പിന്തുണയോടെ ടിസി പ്രസിഡന്‍റാവുകയായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി കുംഭപ്പാറ വാര്‍ഡില്‍നിന്ന് വിജയിച്ച ടിസി വീണ്ടും പ്രസിഡന്‍റായി. കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് ടിസിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2019ല്‍ തന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടപടി വൈകി. ടിസി പലതവണ ഹിയറിങ്ങില്‍നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തുടര്‍ന്ന് ആറുമാസം മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈകോടതിയെ സമീപിച്ചു. കൂറുമാറ്റ കേസ് മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്ന് ഉത്തരവിട്ടു. കമീഷന്‍റെ അന്തിമ വിധിവരാന്‍ വൈകിയതോടെ കോടതിയലക്ഷ്യ ഹരജി നല്‍കി. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് ഹൈകോടതി വാക്കാല്‍ പരാമര്‍ശം നടത്തിയതോടെയാണ് ഹിയറിങ് പൂര്‍ത്തിയാക്കി ടിസിയെ അയോഗ്യയായി പ്രഖ്യാപിച്ച് കമീഷന്‍റെ ഉത്തരവ് വന്നത്. അയോഗ്യയായിരിക്കെ രണ്ടരവര്‍ഷത്തോളം ടിസി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജകുമാരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.ടി. എല്‍ദോ പറഞ്ഞു. idl adi 9 president ചിത്രം - ടിസി ബിനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.