അടിമാലി: ബൈസണ്‍വാലി ഇരുപതേക്കറില്‍നിന്ന് അന്തർ സംസ്ഥാന തൊഴിലാളികളുമായി മധ്യപ്രദേശിലേക്ക് പോയ വാഹനത്തിനുനേരെ തിങ്കളാഴ്ച രാത്രി പൂപ്പാറയില്‍ ആക്രമണമുണ്ടായതായി പരാതി. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള തൊഴിലാളികളില്‍നിന്ന് ഒരുസംഘം പണം തട്ടിയതായും തൊഴിലുടമ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും പരാതിക്കാരുടെ മൊഴികളില്‍ സംശയമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശാന്തന്‍പാറ പൊലീസ് അറിയിച്ചു. മധ്യപ്രദേശില്‍നിന്ന് എത്തിയ വാഹനത്തില്‍ കേരള നമ്പര്‍ പ്ലേറ്റ് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വാഹനം തടയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.