നെടുങ്കണ്ടം: ബാലഗ്രാം സര്‍വിസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി ഭരണസമിതിയിലെ ചില അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചു. മതിയായ ടെൻഡര്‍ നടപടി സ്വീകരിക്കാതെ ബാങ്ക് ഓഫിസ് മന്ദിരങ്ങളുടെ നവീകരണം നടത്തിയത്. കഴിഞ്ഞ ഇടതുസര്‍ക്കാറിൻെറ കാലത്ത് യു.ഡി.എഫ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടാണ് അഡ്മിനിസ്‌ട്രേറ്റിവ് ഭരണം നടത്തിയത്. തുടര്‍ന്നുവന്ന ഇടത് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മര്യാദകള്‍ ലംഘിച്ചും അംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ നല്‍കാതെയും ഭരണം കൈപ്പിടിയിലൊതുക്കി. ഭരണത്തിലെത്തിയത് മുതല്‍ മുന്‍ പ്രസിഡന്‍റും സെക്രട്ടറി ഇന്‍ ചാര്‍ജും ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തിയെന്നും ആരോപിച്ചു. ഏലക്ക വ്യാപാരത്തില്‍ മാത്രം ഒരുകോടി ബാങ്കിന് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 14 കോടിയാണ് ബാങ്കിന് നഷ്ടം. ഭരണ സമിതിയിലെ ചില അംഗങ്ങളും സെക്രട്ടറി ഇന്‍. ചാര്‍ജും ചേര്‍ന്ന് ബാങ്കില്‍നിന്ന് നിക്ഷേപകരുടെ തുകയെടുത്ത് മലഞ്ചരക്ക് വ്യാപാരം നടത്തി ഇത് സംബന്ധിച്ച കണക്കുകളോ രേഖകളോ ബാങ്കിലില്ല. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും അസി. രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഭരണസമിതിക്കെതിരെ സഹകരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സഹകാരികളെ അണിനിരത്തി വന്‍പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബാങ്ക് ഭരണസമിതി അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റുമായ മുകേഷ് മോഹന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി.എസ്. യശോധരന്‍, പാമ്പാടുംപാറ മണ്ഡലം പ്രസിഡന്‍റ് ടോമി ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.സി. സണ്ണി, ജോര്‍ജുകുട്ടി, ആര്‍. രാജഗോപാലന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.