ആധാരം എഴുത്ത് അസോ. ജില്ല സമ്മേളനം ഇന്ന് നെടുങ്കണ്ടത്ത്

നെടുങ്കണ്ടം: ആധാരം എഴുത്ത് അസോ. 23ആം ജില്ല സമ്മേളനം ചൊവ്വാഴ്ച നെടുങ്കണ്ടത്ത് നടക്കും. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍(ഷെറീന നഗര്‍)നടക്കുന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്​ കെ.ജി. ഇന്ദുകലാധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ ടി.എസ്. ഷംസുദ്ദീന്‍ അധ്യക്ഷതവഹിക്കും. സംസ്ഥാന സെക്രട്ടറി എ. അന്‍സാര്‍ സംസ്ഥാന ഭാരവാഹികളായ എം.കെ. അനില്‍കുമാര്‍, ഒ.എം. ദിനകരന്‍, വി.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല സമ്മേളനവും, പണിമുടക്കും, ധര്‍ണയും നടക്കുന്നതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയിലെ ആധാരാമെഴുത്ത്​ ഓഫിസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ല പ്രസിഡന്‍റ്​ ടി.എസ്. ഷംസുദ്ദീന്‍, സെക്രട്ടറി പി. അനൂപ് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.