കട്ടപ്പന: ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എം.ഡി.എം.എ വെച്ച ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യ അബ്രഹാം (33), മയക്കുമരുന്ന് എത്തിച്ചുനൽകിയ കാമുകന്‍റെ കൂട്ടാളികളായ ശാസ്താംകോട്ട സഹിയ മൻസിലിൽ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കൽ കപ്പലണ്ടിമുക്ക് അനുമോൻ മൻസിലിൽ ഷെഫിൻ (24) എന്നിവരെയാണ് വണ്ടന്മേട് പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ച സാഹചര്യത്തിൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതയുണ്ട്. കേസിലെ പ്രതിയും പഞ്ചായത്ത് അംഗവുമായ സൗമ്യയുടെ കാമുകൻ വിനോദ് രാജേന്ദ്രനെ സൗദിയിൽനിന്ന് നാട്ടിലെത്തിക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചു. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും വണ്ടന്മേട് പൊലീസും ചേർന്ന് പുറ്റടി അമ്പലമേട് തൊട്ടാപ്പുരക്കൽ സുനിൽ വർഗീസിന്റെ ബൈക്കിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സുനിലിനെ ഒഴിവാക്കാൻ ഭാര്യയും വിദേശത്തുള്ള കാമുകന്‍റെ കൂട്ടാളികളും ചേർന്ന് സുനിലിന്‍റെ വാഹനത്തിൽ എം.ഡി.എം.എ വെച്ച് കുടുക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.