മെഡിക്കൽ ക്യാമ്പിൽ ഡോക്ടര്‍മാര്‍ എത്താന്‍ വൈകി; പ്രതിഷേധം

മുട്ടം: ഭിന്നശേഷി-സഹായ ഉപകരണ നിർണയ ക്യാമ്പിനായുള്ള മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി. രാവിലെ 10ന് തുടങ്ങുമെന്ന് അറിയിച്ച ക്യാമ്പില്‍ പങ്കെടുക്കുന്നതിന് 9.30 മുതല്‍ തന്നെ ശാരീരിക വൈകല്യമുള്ള അപേക്ഷകരെത്തിയിരുന്നു. എന്നാൽ, 11.45 ഓടെയാണ് തൊടുപുഴയിലെ ജില്ല ആശുപത്രിയില്‍നിന്നുള്ള മൂന്ന് ഡോക്ടര്‍മാര്‍ എത്തിയത്. ഡോക്ടർമാർ എത്തിയശേഷമാണ് യോഗം തുടങ്ങാനായത്. മൂന്നാം തീയതിയിലെ ക്യാമ്പില്‍ പങ്കെടുക്കണമെന്നുകാട്ടി ഡി.എം.ഒ ഓഫിസില്‍നിന്നുള്ള അറിയിപ്പ് രണ്ടാംതീയതി വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതിനാല്‍ വൈകിയെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.