എൽ.ഡി.എഫ് പ്രതിഷേധ യോഗം

ചെറുതോണി: കോൺഗ്രസിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ തോപ്രാംകുടിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്​ഘാടനം ചെയ്തു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന വാത്തിക്കുടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ സിന്ധു ജോസിന്​ സ്വീകരണം നൽകി. കേരള കോൺഗ്രസ് നേതാവ് ബേബി കാഞ്ഞിരത്താൻകുന്നേൽ അധ്യക്ഷതവഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.കെ പ്രിയൻ, കെ.ജെ സെബാസ്റ്റ്യൻ, കെ.യു വിനു, ഇ.എൻ ചന്ദ്രൻ, കെ.എ അലി, ആതിര രാഹുൽ, ജയ്മോ ജേക്കബ്, കെ.ആർ സജീവ്, ഷൈൻ തോമസ്, സെലിൻ കുഴിഞ്ഞാലിൽ എന്നിവർ സംസാരിച്ചു. തഹസിൽദാരുടെ സസ്​പെൻഷൻ: പ്രതിഷേധത്തിനെതിരെ സി.പി.ഐ ചെറുതോണി: ഇടുക്കി തഹസില്‍ദാരെ സസ്​പെൻഡ്​​ ചെയ്തതിനെതിരെ ചില കര്‍ഷക സംഘടനകളുടെ പ്രതികരണം വസ്തുതവിരുദ്ധവും അപലപനീയവുമാണെന്ന് സി.പി.ഐ ഇടുക്കി മണ്ഡലം സെക്രട്ടറി എം.കെ. പ്രിയന്‍. ഇടത്​ സർക്കാർ നയപരമായി എടുത്ത തീരുമാനം, ഉദ്യോഗസ്ഥരുടെ നേട്ടമെന്ന തരത്തില്‍ ചിത്രീകരിക്കുന്നത്​ ശരിയല്ല. ആദിവാസികളുടെ പട്ടയ അപേക്ഷ മാറ്റിവെച്ച് റിസോര്‍ട്ട് മാഫിയക്കും കൈയേറ്റക്കാര്‍ക്കും ഒത്താശചെയ്യുന്ന സമീപനമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നയം അട്ടിമറിച്ച്​ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ ഉദ്യോഗസ്ഥനെ മഹാനായി ചിത്രീകരിച്ച് സി.പി.ഐയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന്​ മണ്ഡലം സെക്രട്ടറി എം.കെ. പ്രിയന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.