പണി തീരാതെ അട്ടപ്പള്ളം റോഡ്​; ദുരിതം മാറാതെ നാട്ടുകാർ

കുമളി: ഒരുവർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാകാത്ത അട്ടപ്പള്ളം റോഡ് നാട്ടുകാർക്ക് ദുരിതമാകുന്നു. നിർമാണം നിലച്ച റോഡിൽനിന്ന്​ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങളാണ് ഇപ്പോൾ ദുരിതമായത്. പകുതി മാത്രമാണ് പൂർത്തിയാക്കാൻ കരാറുകാരന് കഴിഞ്ഞത്. നാലുകോടി ചെലവിൽ നിർമാണം ആരംഭിച്ച മൂന്ന്​ കി.മീ. റോഡി‍ൻെറ ജോലികൾ പലതവണ കരാറുകാർ നിർത്തിവെച്ചു. ഏറ്റവുമൊടുവിൽ റോഡിലെ വെള്ളക്കെട്ടും ചളിയും നിർമാണത്തിന് തടസ്സമെന്ന പേരിൽ ആഴ്ചകളോളം പ്രവൃത്തികൾ നടത്തിയില്ല. നിർമാണ ജോലികൾ ഏറ്റെടുക്കുന്ന ഘട്ടത്തിൽ എസ്റ്റിമേറ്റിലുണ്ടായിരുന്ന ഫൈബർ ഗ്രിഡിനുപകരം റോഡിൽ കയർ വിരിച്ചാണ് നിർമാണ ജോലികൾ പുനരാരംഭിച്ചത്. റോഡ് നിർമാണത്തിൽ പൊതുമരാമത്ത്-കരാറുകാരൻ ഒത്തുകളിയാണെന്ന് പലതവണ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. കയർ വിരിച്ച്, മെറ്റൽ നിരത്തിയതോടെ നിർമാണ ജോലികൾ വീണ്ടും നിലച്ചു. പാറപ്പൊടി, വാഹനങ്ങൾ കടന്നുപോകുമ്പോൾ പറന്നുയർന്ന് സമീപപ്രദേശത്തെ വീടുകൾ, കൃഷിയിടങ്ങൾ, റോഡിലെ യാത്രക്കാർ എന്നിവർക്കെല്ലാം വലിയ ദുരിതം സൃഷ്ടിക്കുന്നു. cap: നിർമാണം നിലച്ച കുമളി-അട്ടപ്പള്ളം റോഡ് .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.