ഒന്നര ഏക്കർ കൃഷിഭൂമി കത്തിനശിച്ചു

കാഞ്ഞാർ: കൈപ്പയിൽ തീപടർന്ന് . കൈപ്പ മുത്തുമുഖത്ത് ചിന്നമ്മയുടെ സ്ഥലത്തെ റബർ, വാഴ തുടങ്ങിയവയാണ്​ കത്തിയത്. പ്രദേശവാസികൾ ശുദ്ധജലം എത്തിക്കാൻ ഈ സ്ഥലത്തുകൂടി സ്ഥാപിച്ച പ്ലാസ്റ്റിക് ഹോസും നശിച്ചു. ഗവ. എൽ.പി സ്‌കൂളിന് സമീപമാണ് തീപിടിത്തമുണ്ടായത്. സമീപത്ത്​ നടൻ ദീലീപി‍ൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് തീ പടർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടയത്തൂർ പാഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആഞ്ജലീന സിജോയുടെ നേതൃത്വത്തിൽ പ്രദേശവാസികളും മൂലമറ്റം അഗ്‌നിരക്ഷാസേനാംഗങ്ങളുംകൂടി തീ അണച്ചു. tdl mltm4 കാഞ്ഞാർ-കൈപ്പയിൽ ഉണ്ടായ തീപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.