പ്രളയത്തിൽ തകർന്ന റോഡിലെ കുഴികൾ നികത്തി പഞ്ചായത്ത്​ അംഗങ്ങൾ

മൂലമറ്റം: മാതൃകയായി. മണപ്പാടി-പുത്തേട് റോഡിൽ ഒരാൾ താഴ്ചയിൽ മീറ്ററുകളോളം നീളത്തിൽ വിണ്ടുകീറിയ കുഴിയാണ് പഞ്ചായത്ത്​ അംഗങ്ങളായ ഓമന ജോൺസനും എലിസബത്ത് ജോൺസണും ചേർന്ന് നികത്തിയത്. അറക്കുളം പഞ്ചായത്തിലെ കണ്ണിക്കൽ, കൂവപ്പള്ളി വാർഡുകളുടെ അതിരിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പാതയുടെ ശോച്യാവസ്ഥ മാറ്റാൻ നടപടിയെടുക്കണമെന്ന് പഞ്ചായത്ത്​ അംഗങ്ങൾ കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം അറക്കുളത്ത് പൊളിച്ച കാത്തിരിപ്പ് കേന്ദ്രത്തി​‍ൻെറ അവശിഷ്ടങ്ങളും മണ്ണും പഞ്ചായത്ത് ടിപ്പറിൽ എത്തിച്ചു നൽകി. ഇതുപയോഗിച്ച് പഞ്ചായത്ത് അംഗങ്ങൾ തന്നെ കുഴികളടച്ച് അപകടാവസ്ഥ ഒഴിവാക്കി. tdl mltm 2 മണപ്പാടി-പുത്തേട് റോഡിലെ കുഴി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നികത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.