മറയൂർ: വിനോദസഞ്ചാര മേഖലയിൽ സന്ദർശകർക്ക് ഒട്ടേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറയൂരിൽ കുട്ടികൾക്ക് പാർക്ക് ഒരുങ്ങുന്നു. രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്കിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്. മറയൂർ ടൗണിൻെറ ഹൃദയഭാഗത്ത് വനം വകുപ്പിൻെറ ഇക്കോ ഷോപ്പിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തിൻെറ ചുവട്ടിലാണ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം രൂപ ചെലവഴിച്ച് കളിയുപകരണങ്ങൾ സ്ഥാപിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് മുതൽ ഇവിടെ കുട്ടികളുടെ പാർക്ക് ഉണ്ടെങ്കിലും കളിയുപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല. പ്രകൃതിദത്തമായി പടർന്നു പന്തലിച്ച ആൽമരമാണ് ആകർഷണം. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സൗകര്യമില്ലാത്തത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ നിരാശപ്പെടുത്തിയിരുന്നു. ഇതിനുപുറമെ ഈ വർഷംതന്നെ 10 ലക്ഷം രൂപ ചെലവിൽ പാർക്കിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ പറഞ്ഞു. സന്ദർശകരെ ആകർഷിക്കാൻ പാർക്കിനുള്ളിൽ ചന്ദനമരങ്ങളും മറ്റുസസ്യങ്ങളും സമീപത്തെ ചന്ദനക്കാട്ടിൽ പുള്ളിമാൻ കൂട്ടങ്ങളുമുണ്ട്. ശൗചാലയം, വനശ്രീ ഇക്കോ ഷോപ് എന്നിവയുമുണ്ട്. ഇവിടെ ആദിവാസി വനവിഭവങ്ങളായ തേൻ, പുൽതൈലം, യൂക്കാലി തൈലം, ചന്ദനതൈലം, കരകൗശല വസ്തുക്കൾ ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങൾ ലഭ്യമാണ്. TDL Marayoor park മറയൂർ രാജീവ് ഗാന്ധി കുട്ടികളുടെ പാർക്കിൽ കളിയുപകരണങ്ങൾ സ്ഥാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.