കട്ടപ്പന: ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ പഞ്ചായത്ത് അംഗത്തിന്‍റെ കാമുകൻ വിനോദിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. വണ്ടന്മേട് പഞ്ചായത്ത് അംഗമായിരുന്ന സൗമ്യ എബ്രഹാം, ഇവരുടെ കൂട്ടാളികളായ കൊല്ലം ശാസ്താംകോട്ട സഹിയ മൻസിലിൽ ഷാനവാസ് (39), കൊല്ലം മുണ്ടക്കൽ കപ്പലണ്ടിമുക്ക് അനുമോൻ മൻസിലിൽ ഷെഫിൻ(24) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവരെ കൂടുതൽ അന്വേഷണത്തിന് ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്ന എറണാകുളത്ത് ഉൾപ്പെടെ പ്രതികളെ എത്തിച്ച് തെളിവെടുക്കും. ഇതിലൂടെ കൂട്ടുപ്രതികളിലേക്കും എത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. സൗമ്യയുടെ ഭർത്താവിനെ കുടുക്കാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തശേഷം സൗദിയിലേക്ക് കടന്ന കാമുകൻ വിനോദിനെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.