കട്ടപ്പന: രാസവളങ്ങളുടെ വിലവർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയി ജോർജ് അധ്യക്ഷത വഹിച്ചു. മാത്യു ജോർജ് സ്വാഗതം പറഞ്ഞു. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, ടോമി ജോർജ്, എം.സി. ബിജു, പി.ബി. ഷാജി, വി.കെ. സോമൻ എന്നിവർ സംസാരിച്ചു. photo. കർഷക സംഘം കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ സമരം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.